നാലു മാസത്തിനകം പ്ളസ്ടു കേസ് തീര്‍പ്പാക്കണം: സുപ്രീംകോടതി

 പ്ളസ്ടു കേസ് , സുപ്രീംകോടതി , ന്യൂഡൽഹി , ഹൈക്കോടതി , ഹര്‍ജി
ന്യൂഡൽഹി| jibin| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (13:10 IST)
പ്ളസ്ടു കേസ് നാലു മാസത്തിനകം ഹൈക്കോടതി തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രവേശനം നടത്തിയ സ്കൂളുകളിൽ തന്നെ കുട്ടികള്‍ക്ക് അദ്ധ്യയനം തുടരാമെന്നും. ഈ വര്‍ഷം പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാൻ അവസരം നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിലവില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ഒരു അധ്യയന വര്‍ഷം നഷ്ടമാകരുത്. അധ്യാപകരുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. പുതിയ പ്ളസ് ടു കോഴ്സുകൾ അനുവദിച്ച ശേഷം ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ബാച്ചുകൾ റദ്ദാക്കിയതിനെ തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

ചട്ടങ്ങള്‍ മറികടന്ന് പ്ളസ് ടു കോഴ്സ് അനുവദിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി അധിക ബാച്ചുകൾ റദ്ദാക്കിയത്.
ഇതിനെ തുടര്‍ന്ന് ഒന്‍പതു സ്കൂള്‍ മാനേജ്മെന്റുകൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :