അദാനി ഗ്രൂ‍പ്പ് സോളാറില്‍ നിക്ഷേപം നടത്തുന്നു

അഹമ്മദാബാദ്| Last Updated: ചൊവ്വ, 10 ഫെബ്രുവരി 2015 (11:59 IST)
അദാനി ഗ്രൂപ്പ് സോളാറില്‍ നിക്ഷേപം നടത്തുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പാര്‍ക്ക് സ്ഥാപിക്കാന്‍ അദാനി എന്റര്‍പ്രൈസസ് രാജസ്ഥാന്‍ സര്‍ക്കാറുമായി ധാരണയുണ്ടാക്കിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്.

സൌരോര്‍ജ പാര്‍ക്കിനായി എന്റര്‍പ്രൈസസും രാജസ്ഥാന്‍ റിന്യൂവബിള്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡും ചേര്‍ന്ന് സംയുക്ത സംരംഭം രൂപവത്കരിക്കും.
10,000 മെഗാവാട്ടാണ് സൗരോര്‍ജ പാര്‍ക്കിന്റെ ശേഷി.

പ്ലാന്റില്‍ നിന്ന് 1664.4 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുകൂടാതെ
സോളാര്‍ മോഡ്യൂളുകള്‍, ഘടകങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :