1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Aadhar pan link impact on tds rate

ആധാറുമായി പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ കാത്തിരിക്കുന്നതെന്ത്?

Aadhar card
ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ജൂൺ 30നകം ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും. അങ്ങനെ പ്രവർത്തനരഹിതമായാൽ ആദായനികുതി നിയമം അനുസരിച്ച് നിയമനടപടി നേരിടേണ്ടിവരും. നികുതി അടയ്ക്കുന്നതിനും ഇതോടെ ബുദ്ധിമുട്ട് നേരിടേണ്ടിവരും. പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനം കൂടെ ആയതിനാൽ ബാങ്ക് ഇടപാടുകൾക്കും അത് തടസ്സമാകും.
 
നിരവധി തവണ സമയപരിധി നീട്ടിയശേഷമാണ് ആധാറും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള അന്തിമ തീയ്യതി ജൂൺ 30 വരെ നീട്ടിയത്. പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും  എന്നതിന് പുറമെ ഉയർന്ന ടിഡിഎസ് അടയ്‌ക്കേണ്ടിവരും. 20 ശതമാനമോ ബാധകമായ നിരക്കോ ഇതിൽ ഏതാണ് കൂടുതൽ അത് ടിഡിഎസ് ആയി അടയ്‌ക്കേണ്ടി വരുമെന്നാണ്`
മുന്നറിയിപ്പിൽ പറയുന്നത്.
അടുത്ത ലേഖനം
ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ