സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ സ്റ്റീല്‍ കോംപ്ലക്സ് ഏറ്റെടുക്കും
തിരുവനന്തപുരം|
WEBDUNIA|
PRO
സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്റ്റീല്‍ കോംപ്ലക്സ് ഏറ്റെടുക്കുന്നതിനു തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സ്റ്റീല്‍ കോംപ്ലക്സിന്റെ ഇപ്പോഴത്തെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു സ്റ്റീല്‍ അഥോറിറ്റി ഒഫ് ഇന്ത്യയുടെ ആവശ്യം. ഇതിനായി 11.83 കോടി രൂപ അനുവദിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനു വഞ്ചിയൂരില്‍ 20 സെന്റ് സ്ഥലം അനുവദിച്ചു. വൈദ്യുതി ബോര്‍ഡിനു സബ് സ്റ്റേഷന് നിര്‍മിക്കുന്നതിനു തിരുവനന്തപുരം മെഡിക്കല്‍ കോളെജിനു സമീപം 20.25 ആര് സ്ഥലം 30 വര്‍ഷത്തേയ്ക്കു പാട്ടത്തിനു നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു