ഇനി ഗുണ്ടകള്‍ വേറെ റൌഡികള്‍ വേറെ!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഗുണ്ടാ ആക്ട്‌ പ്രകാരം അറസ്റ്റിലാകുന്നവരെ ഗുണ്ടകളെന്നും റൗഡികളെന്നും രണ്ടായി തിരിക്കാന്‍ നിയമഭേദഗതി. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ച ഫയല്‍ നിയമഭേദഗതിയുടെ കരട്‌ തയാറാക്കാനായി ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്‌. ഗുണ്ടാ ആക്ട്‌ പ്രകാരം അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടങ്കല്‍ കാലാവധി ആറുമാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കുന്ന കാര്യവും പരിഗണനയിലാണ്.

നിയമവകുപ്പിന്റെ ഭേദഗതി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെടുക്കുക. വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ല്‌ സഭയില്‍ അവതരിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

ക്വട്ടേഷന്‍ ആക്രമണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ റൗഡികളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :