മങ്കിപ്പനി കേരളത്തിലേക്ക്? അതിര്‍ത്തിയില്‍ ജാഗ്രതാനിര്‍ദേശം

മൈസൂര്‍: | WEBDUNIA|
PRO
PRO
വന്യമൃഗങ്ങളില്‍ കണ്ടുവരുന്ന മങ്കിപ്പനി ബന്ദിപ്പുര്‍ വനത്തോടുചേര്‍ന്നുള്ള കേരളാതിര്‍ത്തിയില്‍ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മങ്കിപ്പനി ബാധിച്ച് പതിനഞ്ചോളം കുരങ്ങുകള്‍ ചത്തതായി കര്‍ണാടക വനം വകുപ്പ് സ്ഥിരീകരിച്ചു.

ഇത് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശമായതിനാല്‍ കേരളത്തിലേക്ക് പടരാനുള്ള സാദ്ധ്യത മുന്‍‌നിര്‍ത്തി ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിട്ടുമാറാത്ത പനിയും ക്ഷീണവും ശ്രദ്ധയില്‍പ്പെട്ടാല്‍ അതിവേഗം ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുരങ്ങ്, ഇഴജന്തുക്കള്‍, കന്നുകാലികള്‍, എലി എന്നിവയിലാണ് രോഗം സാധാരണയായി കണ്ടു വരുന്നത്. വായുവിലൂടെയാണ് പ്രധാനമായും പടരുന്നത്. എന്നാല്‍ രോഗബാധയുള്ള മൃഗങ്ങള്‍ കടിച്ചാല്‍ മാത്രമേ മനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂവെന്ന് വിദഗ്ധരുടെ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :