ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 13 നവംബര്‍ 2013 (16:25 IST)
PRO
സമ്പൂര്‍ണ വനിതാ ബാങ്ക് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മവാര്ഷികദിനമായ നവംബര്‍ 19ന് ഉദ്ഘാടനം ചെയ്യും.
ഭാരതീയ മഹിളാ ബാങ്ക് എന്നാണ് ബാങ്കിന്റെ പേര്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിതാ ബാങ്കായിരിക്കും ഇത്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ആയതിനാല്‍ മുംബൈയിലായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക.
കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, ബാംഗ്ലൂര്‍ , ലക്നൗ, മൈസൂര്‍ ശാഖകള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. ബാങ്കിന്റെ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായി ഉഷാ അനന്തസുബ്രഹ്മണ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.