മൈന്‍ഡ് ട്രീ ക്യോസെറെയെ ഏറ്റെടുക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (15:05 IST)
മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ക്യോസറെ വയര്‍ലെസ് ലിമിറ്റഡിന്‍റെ ഇന്ത്യന്‍ വിഭാഗത്തെ പ്രമുഖ ഐ ടി സ്ഥാപനമായ മൈന്‍ഡ്‌ട്രീ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഇരുസ്ഥാപനങ്ങളും തമ്മില്‍ ധാരണയിലെത്തിയതായി ക്യോസെറെ വക്താവ് അറിയിച്ചു.

ക്യോസെറെക്കായി മൈന്‍ഡ്ട്രീ ആറ് മില്യണ്‍ ഡോളറാണ് മുടക്കുക. 2010-11,2011-12 സാമ്പത്തിക വര്‍ഷങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക നല്‍കണമോയെന്ന കാര്യം തീരുമാനിക്കും. ക്യോസെറെയെ ഏറ്റെടുക്കുന്നതോടെ 2009 ഒക്ടോബര്‍ മുതല്‍ 2010 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൈന്‍ഡ്ട്രീയുടെ വരുമാനത്തില്‍ ഒമ്പത് മില്യണ്‍ ഡോളറിന്‍റെ അധിക വരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ക്യോസറെയെ എറ്റെടുക്കുന്നതിലൂടെ മൈന്‍ഡ്‌ട്രീയുടെ പ്രൊഡക്ട് എഞ്ജിനീയറിംഗ് സേവനത്തിലും ഗുണാത്മകമാറ്റം ഉണ്ടകുമെന്നാണ് കരുതുന്നത്. അതു പോലെ സാന്‍ഡിയാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യോസറെയുടെ പുന:സംഘടനയില്‍ മൈന്‍ഡ്ട്രീയുടെ പങ്കാളിത്തം നിര്‍ണായക സ്വാധീനം ചെലുത്തും. നിലവില്‍ 600 ജിവനക്കാരാണ് ക്യോസറെക്കുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :