ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റേ

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 27 മാര്‍ച്ച് 2009 (13:30 IST)
തിരുവനന്തപുരത്തെ ഗോള്‍ഫ്‌ ക്ലബ്‌ റവന്യൂ വകുപ്പ്‌ ഏറ്റെടുത്ത നടപടി തിരുവനന്തപുരം അഡീഷണല്‍ സബ്‌ കോടതി സ്റ്റേ ചെയ്തു. ചലച്ചിത്രതാരങ്ങളായ സുരേഷ്‌ ഗോപി, ബാലചന്ദ്രമേനോന്‍ എന്നിവരുള്‍പ്പടെ ആറ്‌ പേര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ ഈ ഉത്തരവ്‌.

ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഇനി ഒരു ഉത്തരവ്‌ ഉണ്‌ടാകുന്നത്‌ വരെ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട്‌ പോകാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ക്ലബിന്‍റെ ലൈസന്‍സ്‌ റദ്ദാക്കാന്‍ പാടില്ലെന്നും, കേസില്‍ ക്ലബ്‌ അംഗങ്ങള്‍ക്കും കക്ഷി ചേരാമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിന്‌ ആസ്പദമായ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഹാജരാക്കുകയുണ്ടായില്ല. ഈ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഇത് കോടതി തള്ളിക്കളയുകയായിരുന്നു.

ഗോള്‍ഫ് ക്ലബ് വിവാദം ഇതോടെ പുതിയ വഴിത്തിരിവിലെത്തി. ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത നടപടി നിയമപരമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സബ്‌ കോടതി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

സാംസ്ഥാന രാഷ്ട്രീയത്തിലും ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതാണ് ഗോള്‍ഫ് ക്ലബ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :