സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴലുന്ന മാധ്യമരംഗത്തിന് ഉണര്‍വായി പുതിയൊരു മാധ്യമക്കമ്പനി ഏറ്റെടുക്കല്‍ ഇന്നലെ നടന്നു. ഐഎന്‍എക്സ് ന്യൂസ് ടെലിവിഷന്‍ ചാനലിനെയാണ് ഇന്‍ഡി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് വെള്ളിയാഴ്ച ഏറ്റെടുത്തത്.
വെബ്ദുനിയയുടെ സ്ഥാപകനും നയിദുനിയയുടെ സിഇഓയുമായ വിജയ് ഛജ്ലാനിയും പ്രസിദ്ധ ഇംഗ്ലീഷ് വീക്കിലിയായ ബിസിനസ് വേള്‍ഡിന്റെ മുന്‍ എഡിറ്റര്‍ ജെഹാംഗീര്‍ പോച്ചയും ചേര്‍ന്ന് രൂപീകരിച്ച കമ്പനിയാണ് ഇന്‍ഡി മീഡിയ പ്രൈവറ്റ് ലിമിറ്റഡ്.
ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും ഉടമസ്ഥതയിലായിരുന്ന ഐഎന്‍എക്സ് ന്യൂസിന്റെ മുഴുവന്‍ ഓഹരികളും വാങ്ങിയാണ് കമ്പനിയെ ഇന്‍ഡി മീഡിയ സ്വന്തമാക്കിയിരിക്കുന്നത്. വിഷമസന്ധിയിലുള്ള മാധ്യമരംഗത്തിന് പുതിയ ഊര്‍ജ്ജം പകരാന്‍ ഈ ഏറ്റെടുക്കലിനാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ബിസിനസും വിപണിയും വിപുലമാക്കാന്‍ ഈ ഏറ്റെടുക്കല്‍ ഐഎന്‍എക്സ് ന്യൂസിനെ പ്രാപ്തമാക്കുമെന്ന് പീറ്റര്‍ മുഖര്‍ജി അഭിപ്രായപ്പെട്ടു. പത്രരംഗത്ത് ഇതിനകം തന്നെ വിജയഗാഥകള്‍ രചിച്ചിട്ടുള്ള നയിദുനിയ ഗ്രൂപ്പില്‍ തന്റെ കമ്പനി ലയിക്കുന്നത് ഐഎന്‍എക്സ് ന്യൂസിനെ ജനപ്രിയ ചാനലാക്കാന്‍ സഹായിക്കുമെന്നും മുഖര്‍ജി പറഞ്ഞു.
ന്യൂഡല്‍ഹി|
WEBDUNIA|
മാധ്യമരംഗത്തെ മിക്ക കമ്പനികളും പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ സാഹചര്യത്തില്‍ നടന്ന ഈ ഏറ്റെടുക്കലിനെ ഏറെ കൌതുകത്തോടെയും പ്രതീക്ഷയോടും കൂടിയാണ് ഇന്ത്യന്‍ മാധ്യമലോകം വീക്ഷിക്കുന്നത്.