ന്യൂഡല്‍ഹി|
Last Modified വ്യാഴം, 1 ജനുവരി 2015 (11:42 IST)
രാജ്യത്തെ കല്‍ക്കരി ഉത്പാദം, വൈദ്യുതി ഉത്പാദം, സിമന്റ്, ഉരുക്ക്, പ്രകൃതിവാതകം, ക്രൂഡ് ഓയില്‍ വളങ്ങള്‍ ഉള്‍പ്പട്ട എട്ട് വ്യവസായ മേഖലകള്‍ ചേര്‍ന്ന് നവംബറില്‍ 6.7 ശതമാനം വളര്‍ച്ച സ്വന്തമാക്കി. കഴിഞ്ഞ അഞ്ചുമാസക്കാലയളവിലെ ഏറ്റവും മികച്ച നിരക്കാണിത്. ഒക്ടോബറില്‍ ഇത് 6.3 ശതമാനമായിരുന്നു. ഇതുകൂടാതെ ഏപ്രില്‍ മുതല്‍ വംബര്‍ വരെയുള്ള കാലയളവില്‍ മൊത്തം മേഖല 4.6 ശതമാം വളര്‍ച്ച കയ്വരിച്ചതായാണ് കണക്കുകള്‍.
കണക്കുകള്‍ പ്രകാരം കല്‍ക്കരി മേഖല 14.5 ശതമാനം നേട്ടം നവംബറിലുണ്ടാക്കി. റിഫൈനറി ഉത്പന്നങ്ങള്‍ 8.1 ശതമാനവും വൈദ്യുതി മേഖല 10.2 ശതമാനവും സിമെന്റ് 11.3 ശതമാനവും വളര്‍ച്ച നേടി.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.