മദ്യകുപ്പികളിലെ സെക്യൂരിറ്റി ഹോളോഗ്രാം ഇനി എക്സൈസ് വകുപ്പിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരിക്കും സ്ഥാപിക്കുകയെന്ന് മന്ത്രി കെ ബാബു.
കേരളത്തിനു പുറത്തു ഹോളോഗ്രാം ലേബല്‍ പ്രിന്റ് ചെയ്തുവരുന്നതായി വാര്‍ത്തകള്‍ വരുന്നത് ഹോളോഗ്രാമിന്റെ മാസ്റ്റര്ഡൈ എക്സൈസ് കമ്മിഷണറുടെ നിയന്ത്രണത്തില്‍ അല്ലാത്തതാണ് കാരണമെന്നു ടി എന്‍. പ്രതാപന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
ഹൈ സെക്യൂരിറ്റി ഹോളോഗ്രാമിന്റെ മാസ്റ്റര്‍ ഡൈ സംസ്ഥാനഎക്സൈസ് കമ്മിഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സൂക്ഷിക്കും. കാലാകാലങ്ങളില്‍ ഡിസൈനിലും ഫീച്ചറിലും മാറ്റം വരുത്തി അനുകരണം തടയുന്നതിനു നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.