സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും തങ്ങള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നവരാണെന്ന് സര്‍വ്വെ. ഇതില്‍ 81 ശതമാനം പേര്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് സാധനങ്ങള്‍ വാങ്ങുന്നത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ രൂപപ്പെടുന്ന അഭിപ്രായങ്ങള്‍ക്ക് വലിയ വിലയാണ് കല്‍പ്പിക്കുന്നത്
സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 65 ശതമാനം നിരന്തരമായി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെ കണ്ണോടിക്കാറുണ്ടെന്നും സാധനങ്ങള്‍ വാങ്ങാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.78 ശതമാനം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളും സാധനങ്ങളുടെ താരതമ്യം പഠനത്തിനായി ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുന്നുണ്ട്.
ഫസ്റ്റ് ഡാറ്റാ കോര്‍പറേഷനും ICICI മര്‍ച്ചന്‍റ് സര്‍വ്വീസും ചേര്‍ന്നാണ് സര്‍വ്വെ സംഘടിപ്പിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളില്‍ നിന്നായി 4,000 പേര്‍ സര്‍വ്വെയില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരില്‍ മലയാളികളും മുന്‍ നിരയിലെന്ന് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ഇബേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇബേ നടത്തിയ സെന്‍സസില്‍ ആണ് ഈ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നത്. ഒമ്പതാം സ്ഥാനമാണ് മലയാളികള്‍ ഈ രംഗത്ത് നേടിയിരിക്കുന്നത്.