പാന്റ്സില്‍ രഹസ്യ അറ: അരക്കോടിയുടെ സ്വര്‍ണബിസ്ക്കറ്റ് നെടുമ്പാശേരിയില്‍ പിടികൂടി

നെടുമ്പാശേരി| WEBDUNIA|
PRO
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് 54 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണബിസ്കറ്റുകള്‍ കടത്താന്‍ ശ്രമിച്ച യുവാവാണ് അറസ്റ്റിലായത്‍.

കാസര്‍കോ‌ട് സ്വദേശി അബ്ദുള്‍ നാസറാണ് (43) പിടിയിലായത്. ഇന്ന് രാവിലെ ഖത്തറില്‍ നിന്ന് നെടുമ്പാശേരിയിലിറങ്ങിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു നാസര്‍.

പാന്റ്‌സിന് നിരവധി പ്രത്യേക അറകളുണ്ടാക്കിയാണ് ബിസ്കറ്റ് കടത്തിയത്. ഇയാളെ കംസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഈ വര്‍ഷം അനധിക‌ൃതമായി സ്വര്‍ണം കടത്തിയ പത്തോളം പേരെയാണ് കസ്റ്റംസ് പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :