ആവശ്യത്തിനു പണം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര വിപണിയില്‍ കടപ്പത്രമിറക്കാന്‍ ബാങ്കുകള്‍ തയാറെടുക്കുന്നു. ഐഡിബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് പുതുതായി കടപ്പത്രമിറക്കാന്‍ തയ്യാറെടുക്കുന്നത്.
നേരത്തെ എസ്ബിഐ കടപ്പത്രം ഇറക്കിയിരുന്നു. ഇത് വിജയമായതാണ് ധനസമാഹരണത്തിനായി ബാങ്കുകള്‍ക്ക് ഈ വഴി തിരഞ്ഞെടുക്കുന്നത്. എസ്ബിഐ 125 കോടി ഡോളര്‍ ( 7500 കോടി രൂപ) കടപ്പത്ര വില്പനയിലൂടെ സമാഹരിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ പലിശ നിരക്ക് ഉയരുമെന്ന ഭീതി നിലനില്‍ക്കുന്നതാണ് കടപ്പത്രങ്ങള്‍ ഇറക്കാന്‍ കമ്പനികള്‍ തയാറാകുന്നതിന്റെ പ്രധാന കാരണം. കടപ്പത്രം ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഐഡിബിഐ ബാങ്ക് വിദേശ ബാങ്കുകളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ എത്ര രൂപയാണ് സമാഹരിക്കുകയെന്ന് വ്യക്തമായിട്ടില്ല.