നോക്കിയയുടെ മൊബൈല്‍ ബിസിനസ്സ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

WEBDUNIA|
PRO
PRO
നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. നോക്കിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീഫന്‍ ഇലോപാണ് നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റിനൊപ്പം ചേരുമെന്ന് അറിയിച്ചത്.

മൈക്രോസോഫ്റ്റ് 5.4 ബില്യണ്‍ യൂറോയ്ക്കാണ് മൊബൈല്‍ ഫോണ്‍ ബിസിനസ്സ് ഏറ്റെടുക്കുന്നത്. ഇതില്‍ 3.79 ബില്യണ്‍ യൂറോ നോക്കിയയുടെ മൊബൈല്‍ യൂണിറ്റിനും 1.65 ബില്യണ്‍ നോക്കിയയുടെ പേറ്റന്റിനുമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നോക്കിയയുടെ പങ്കാളിയാണ് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഒഎസാണ് നോക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചുവരുന്നത്.

മൈക്രോസോഫ്റ്റുമായുള്ള ഇടപാട് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുമെന്നാണ് നോക്കിയയുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :