ലോകബാങ്കിന്റെ പുതിയ പ്രസിഡന്റായി യു എസ് പൌരനും കൊറിയന്‍ വംശജനുമായ ജിം യോങ് കിമ്മിനെ തെരഞ്ഞെടുത്തു. ജൂലൈ ഒന്നിനാണ് കിം സ്ഥാനമേറ്റെടുക്കുക.
ദക്ഷിണാഫ്രിക്കയുടെ നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ നാമനിര്‍ദേശം ചെയ്ത ഞ്യോസി ഒകോഞോ ല്വീലയെ പിന്തള്ളിയാണ് യു എസ് നാമനിര്‍ദേശം ചെയ്ത കിം വിജയിച്ചത്. അഞ്ച് വര്‍ഷമാണ് ലോക ബാങ്ക് പ്രസിഡന്റിന്റെ കാലാവധി.
നൂറ്റിയെണ്‍പത്തിയേഴ് രാഷ്ട്രങ്ങള്‍ ലോകബാങ്കില്‍ അംഗങ്ങളാണ്. അംഗത്വമുള്ള എല്ലാ രാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരാണ്.