കേരളപിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ എയര്‍ ഏഷ്യ ഇന്ത്യ സര്‍വ്വീസ് ആരംഭിച്ചേക്കും.എയര്‍ ഏഷ്യ ഇന്ത്യയുടെ ആസ്ഥാനവും കൊച്ചിക്ക് ലഭിച്ചേക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചായിരുന്നു ചര്‍ച്ച.
ലൈസന്‍സ് ലഭിച്ചാല്‍ ചെന്നൈ ആയിരിക്കും ആസ്ഥാനമെന്നായിരുന്നു കമ്പനിയുടെ ആദ്യ പ്രഖ്യാപനം. എന്നാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ സൗകര്യങ്ങളിലുള്ള തൃപ്തി കമ്പനി അധികാരികള്‍ മുഖ്യമന്ത്രിയായുള്ള ചര്‍ച്ചയില്‍ അറിയിച്ചു.
ചെന്നൈയെ അപേക്ഷിച്ച് വിമാന ഇന്ധനത്തിന്റെ നികുതി നിരക്ക് കൊച്ചിയില്‍ കൂടുതലാണ്. ഇതുകുറയ്ക്കണമെന്ന ആവശ്യം കമ്പനി പ്രതിനിധികള്‍ ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പതിനാല് ദിവസത്തിനകം തങ്ങളുടെ ആവശ്യങ്ങളടങ്ങിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്ന് പ്രതിദിനം എട്ട് സര്‍വ്വീസുകള്‍ നടത്താനാണ് എയര്‍ ഏഷ്യാ ലിമിറ്റഡ് തീരുമാനം. കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് നിരക്കുകള്‍ ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.