ഓഹരി വില്‍ക്കാന്‍ തീരുമാനമായിട്ടില്ല: എല്‍ ആന്‍റ് ടി

മുംബൈ| WEBDUNIA|
PRO
PRO
മഹീന്ദ്ര സത്യത്തിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ കമ്പനി തീരുമാനമെടുത്തിട്ടില്ലെന്ന് പ്രമുഖ എഞ്ചിനീയറിംഗ് സംരംഭമായ എല്‍ ആന്‍റ് ടി അറിയിച്ചു. കമ്പനി മാനേജ്മെന്‍റോ ഡയറക്ടര്‍ ബോര്‍ഡോ ഇത് സംബന്ധിച്ച് ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ചീഫ് ഫിനാന്‍സിംഗ് ഓഫീസര്‍ വൈ എം ദോസ്തലീ അറിയിച്ചു.

സത്യത്തെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട എല്‍ ആന്‍റ് ടി സത്യത്തിലുള്ള തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി മാര്‍ക്കറ്റ് റെഗുലേറ്റേഴ്സിന്‍റെ അനുമതി തേടിയിരുന്നു. സത്യത്തില്‍ പത്ത് ശതമാനം ഓഹരികളാണ് കമ്പനിക്കുണ്ടായിരുന്നത്. സത്യം ഏറ്റെടുത്തതോടെ ഇത് 6.9 ശതമാനമായി കുറഞ്ഞു.

അഴിമതിയാരോപണം നേരിട്ടതിനെ തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്. തുടര്‍ന്ന് ഓഹരി ഇടപാടിലൂടെ ടെക് മഹീന്ദ്ര സത്യത്തെ ഏറ്റെടുക്കുകയായിരുന്നു. സത്യത്തിന്‍റെ ഓഹരി വിറ്റഴിക്കുന്നതില്‍ നിന്ന് ഇടപാടുകാരെ ആറ് മാസത്തേക്ക് മാര്‍ക്കറ്റ് റെഗുലേറ്റേഴ് വിലക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :