ഏഷ്യന്‍ വിപണിയില്‍ എണ്ണവില കുറഞ്ഞു

സിംഗപ്പൂര്‍| WEBDUNIA| Last Modified ചൊവ്വ, 26 ജനുവരി 2010 (10:25 IST)
അമേരിക്കന്‍ ഓഹരി വിപണിയില്‍ ഉയര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണിയില്‍ ഇടിഞ്ഞു. മാര്‍ച്ചിലേക്കുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ ബാരലിന് 21 സെന്‍റ് കുറഞ്ഞ് 75.05 ഡോളറിലെത്തി. മാര്‍ച്ചിലേക്കുള്ള ബ്രെന്‍റ് ക്രൂഡ് ഓയില്‍ ഒന്‍പത് സെന്‍റ് കുറഞ്ഞ് 73.60 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി എണ്ണവില കുറയുന്നതിന് വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവില്ലെന്ന് സ്വതന്ത്ര അനലിസ്റ്റ് ഗ്രൂപ്പായ എല്ലിസ് എക്‍ലാന്‍ഡ് പറഞ്ഞു. തിങ്കളാഴ്ച വ്യാപാരാരംഭത്തില്‍ എണ്ണവില 74.06 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍, ഡോളറിന്‍റെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് എണ്ണവില തിരിച്ചുകയറി.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ എണ്ണ വിലയില്‍ 4.60 ഡോളര്‍ നഷ്ടമുണ്ടായി. യുഎസില്‍ എണ്ണ നിക്ഷേപത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയര്‍ച്ചയുണ്ടായതും വന്‍ സാമ്പത്തിക ശക്തിയാകുമെന്ന റിപ്പോര്‍ട്ടുകളുമാണ് എണ്ണ വിപണിയെ സ്വാധീനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :