മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (11:45 IST)
PRO
ടിക്കറ്റ് നിരക്കുകള്‍ കുറച്ചുള്ള വിമാനക്കമ്പനികളുടെ കിടമത്സരത്തില്‍ ഒടുവില്‍ എയര്‍ ഇന്ത്യയും പങ്കുചേര്‍ന്നു. വ്യത്യസ്ത റൂട്ടുകളിലെ വിമാനടിക്കറ്റുകളില്‍ 30 ശതമാനം ഇളവാണ് എയര്‍ ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചത്.
മറ്റു വിമാന കമ്പനികളായ സ്പൈസ് ജെറ്റും ഇന്‍ഡിഗോയും പ്രഖ്യാപിച്ചത് പോലെ ആഭ്യന്തര സര്‍വ്വീസുകള്‍ക്കാണ് എയര്‍ ഇന്ത്യയും ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യയുടെ 115 വിമാനങ്ങളില്‍ പുതിയ ഓഫര്‍ ലഭ്യമാകും.
ഹൃസ്വകാല പ്രൊമോഷന് സെയില്‍ ബൊണാന്‍സയുടെ ഭാഗമായാണ് ടിക്കറ്റ് ഇളവെന്ന് എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നാളെ മുതല്‍ മാര്‍ച്ച് ഒന്ന് വരെയുള്ള സമയപരിധിക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. മാര്‍ച്ച് 29 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവിലേക്കുള്ള ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭ്യമാകുക.