പ്രീമിയം അടയ്ക്കുന്നത് ചെക്ക് മുഖേനയാണ്. മതിയായ തുകയില്ലാതെ ചെക്കുകള്‍ മിക്കതും മടങ്ങുന്നു. പ്രീമിയം തുക ഡിമാന്‍ഡ് ഡ്രാഫ്റ്റായി സ്വീകരിക്കുന്നതിനെക്കുറിച്ച് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഷുറന്‍സിന് ചെക്ക് നല്കുമ്പോള് ലഭിക്കുന്ന രസീത് ബസ്സുടമകള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. വാഹനപരിശോധന നടത്തുമ്പോള്‍ ഹാജരാക്കുന്നത് ഇതാണ്.
താനൂര്‍, പെരുമ്പാവൂര്‍ അപകടങ്ങളില്‍ മരിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല. ബസ്സുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതാണ് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.