പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭത്തില്‍ 82.5 ശതമാനം ഇടിവ്.
2012 ജൂലായ് - സപ്തംബര്‍ ത്രൈമാസത്തില്‍ 9,611 കോടി രൂപയായിരുന്ന ലാഭം 1,683.92 കോടി രൂപയായാണ് താഴ്ന്നത്. ഡീസല്‍ , പാചക വാതകം, മണ്ണെണ്ണ എന്നിവ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതു മൂലമുള്ള നഷ്ടവും ലാഭം ഇടിയാന്‍ ഇടയാക്കി.
ഒരു ലിറ്റര്‍ ഡീസലിന്റെ മേല്‍ 9.58 രൂപയുടെ നഷ്ടമുണ്ടെന്ന്. മണ്ണെണ്ണ ലിറ്ററിന് 35.77 രൂപയുടേയും എല്‍പിജി സിലിണ്ടര്‍ 482.50 രൂപയുടേയും നഷ്ടത്തിലാണ് വില്‍ക്കുന്നത്.