തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 10 ഏപ്രില്‍ 2013 (13:06 IST)
PRO
സംസ്ഥാനത്ത് ഏഴിടങ്ങളിലായി സപ്ലൈകോ ആരംഭിക്കുന്ന വിഷു ചന്തകള്‍ക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന വിഷുച്ചന്തകളുടെ ഭാഗമായി എറണാകുളം ഡിഎച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച വിപണന മേള ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര ഉദ്ഘാടനം ചെയ്തു.
ജനങ്ങള്‍ക്കാവശ്യമായ പലവ്യജ്ഞന സാധനങ്ങളും അരിയും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതില്‍ സപ്ലൈക്കോ പ്രധാന പങ്കാണ് വഹിക്കുതെന്ന മേള ഉദ്ഘാടന ചെയ്ത് ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര പറഞ്ഞു.
വിഷുവിനോടനുബന്ധിച്ച് നടക്കുന്ന മേളയില്‍ 63 ഇനം സാധനങ്ങളാണ് സപ്ലൈക്കോ ആദായ വിലയില്‍ ലഭ്യമാക്കുത്. ഇതില്‍ 13 ഇനങ്ങള്‍ സബ്സിഡി നിരക്കിലാണ് നല്‍കുത്. ഈ മാസം 13 വരെയാണ് വിപണന മേള.
അരിയും പലവ്യജ്ഞന സാധനങ്ങളും മേളകളില്‍ ലഭ്യമാണ്. വിഷുവിനോടനുബന്ധച്ച് ഇതാദ്യമായാണ് സപ്ലൈക്കോ പ്രത്യേക വിപണന ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
പ്രധാന ഏഴു കേന്ദ്രങ്ങളില്‍ ആരംഭിച്ച പ്രത്യേക വിഷു ഫെയറുകള്‍ക്ക് പുറമെ സംസ്ഥാനത്തെ എല്ലാ സപ്ലൈക്കോ വില്പന കേന്ദ്രങ്ങളിലും പ്രത്യേക വിഷു വില്പന കേന്ദ്രങ്ങളുമുണ്ടാകും. എറണാകുളത്തിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, തലശ്ശേരി, കോട്ടയം, തിരുവനന്തപുരം, എന്നിവിടങ്ങളിലാണ് പ്രത്യേക വിഷു വിപണന ഫെയറുകള്‍ ആരംഭിക്കുന്നത്.