ആമസോണ്‍ മൊബൈല്‍ഫോണും വില്‍ക്കും

ചെന്നൈ| WEBDUNIA|
PRO
ലോകത്തിലെ വലിയ ഓണ്‍ലൈന്‍ സ്റ്റോറായ ആമസോണ്‍ അതിന്‍റെ ഇന്ത്യന്‍ എഡിഷനില്‍ ഇലക്ട്രോണിക് സ്റ്റോറുകള്‍ തുറന്നു. കഴിഞ്ഞ മാസമായിരുന്നു ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. തുടങ്ങുമ്പോള്‍ പുസ്തക സ്റ്റോറും മ്യൂസിക് സ്റ്റോറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 20,000 തരം ഇലട്രോണിക്സ് ഉത്പ്പന്നങ്ങളാണ് ആമസോണില്‍ ഇപ്പോഴുള്ളത്.

പുതിയതായി ആറ് വിഭാഗമാണ് ആമസോണ്‍ സ്റ്റോറില്‍ കൂട്ടിചേര്‍ത്തിരിക്കുന്നത്. പുസ്തകം, സിനിമ, ടിവി ഷോകള്‍, കിന്‍റല്‍ ഇ റീഡര്‍, ഇബുക്, കിന്‍റല്‍ ഫയര്‍ ടാബ്ലറ്റ് എന്നിവയാണ് ഇപ്പോള്‍ ആമസോണ്‍ ഇന്ത്യയിലുണ്ട്. ആമസോണ്‍ ഇലട്രോണിക്സ് ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കാനായി നിരവധിപേര്‍ ആവശ്യപ്പെട്ടിരുന്നെന്നും അതുകൊണ്ടാണ് ഇത്രയും വേഗത്തില്‍ സ്റ്റോര്‍ തുറന്നെതെന്ന് കമ്പനിയുടെ ഇന്ത്യന്‍ മാനേജര്‍ അമിത്ത് അഗര്‍വാള്‍ പറഞ്ഞു.

ആമസോണില്‍ നിന്ന് സാധനങ്ങള്‍ മറ്റെവിടെ നിന്ന് ലഭിക്കുന്നതിനെക്കാളും ചുരുങ്ങിയ വിലയിലും വിശ്വാസ്യതയും സുരക്ഷിതമായ ഡെലിവറിയും ഉറപ്പുവരുത്താമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :