അമിതഭാരമുള്ളവര്‍ക്ക് വിമാനത്തില്‍ പ്രത്യേക ക്ലാസ് ‘എക്സ് എല്‍‘

വെല്ലിംഗ്ടണ്‍‍| WEBDUNIA|
PRO
അമിത ഭാരമുള്ളവര്‍ക്കായി പ്രത്യേക എക്‌സ്എല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സമോവയിലെ എയര്‍ലൈന്‍ കമ്പനി. സീറ്റുകളുടെ വീതി കൂട്ടിയും യാത്രക്കാര്‍ക്ക് സീറ്റുകളില്‍ എത്താനുള്ള നടപ്പാതയുടെ വലുപ്പം വര്‍ധിപ്പിച്ചുമാണ് അമിത ഭാരമുള്ളവര്‍ക്കായി പുതിയ ക്ലാസ് ആരംഭിക്കുക.

യാത്രക്കാരുടെ ഭാരത്തിന് അനുസൃതമായി യാത്രാക്കൂലി നിശ്ചയിക്കുന്ന സംവിധാനം ആദ്യമായി നിലവില്‍ കൊണ്ടുവന്ന് സമോവ എയര്‍ കഴിഞ്ഞ വര്‍ഷം വിവാദമായിരുന്നു. മറ്റ് വിമാന സര്‍വ്വീസുകള്‍ ഒരു സീറ്റിനാണ് യാത്രാക്കൂലി ഈടാക്കുന്നത്. 130 കിലോഗ്രാമോ അതിലധികമോ ഭാരമുള്ളവര്‍ക്ക് എക്‌സ്എല്‍ ക്ലാസില്‍ സുഖയാത്ര നടത്താം.

നിലവിലുള്ളതിനേക്കാള്‍ അധികം വീതിയിലാണ് പുതിയ ക്ലാസില്‍ സീററുകള്‍ ഉണ്ടാകുക. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാവും ഒരോ നിരയും ക്രമീകരിക്കുക. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം തടിയുള്ള ആളുകള്‍ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് സമോ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :