തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഉണര്‍വ്വ്. സെന്‍സെക്സ് 141.86 പോയന്റ് ഉയര്‍ന്ന് 19.312.77 പോയന്റില്‍ എത്തി. നിഫ്റ്റി 35.75 പോയന്റ് ഉയര്‍ന്ന് 5860.75 പോയന്റിലാണ് വ്യാപാരം തുടരുന്നത്.
ലോഹം, ഊര്‍ജ്ജം എന്നീ മേഖലകള്‍ ആണ് മികച്ച നേട്ടമുണ്ടാക്കുന്നത്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ഒഎന് ജി സി, എസ് ബി ഐ, ജിന്റാല്‍ സ്റ്റീല്‍ ആന്റ് പവര്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലാണ്.
വ്യാഴാഴ്ചയാണ് സെന്‍സെക്സ് 19,000 കടന്നത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.