വിപണിയില്‍ നേരിയ നേട്ടം

മുംബൈ| WEBDUNIA|
PRO
ബുധനാഴ്ച രാവിലെ കൂപ്പുകുത്തിയ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം അവസാനിക്കുമ്പോള്‍ നേരിയ നേട്ടം സ്വന്തമാക്കി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ക്ലോസ് ചെയ്തത് 28 പോയിന്റ് നേട്ടത്തോടെ 17996ലാണ്. ദേശീയ സൂചികയായ നിഫ്റ്റി നേരീയ നഷ്ടവുമായി 5285ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സിറിയയില്‍ അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നതിനാല്‍ ക്രൂഡോയില്‍ വില ഉയരുമെന്ന ആശങ്കയാണ് ലോക വിപണികള്‍ നഷ്ടത്തിലേക്ക് വീഴാന്‍ കാരണം.

രൂപയുടെ കനത്ത തകര്‍ച്ചയും ആഗോള വിപണികളിലെ ഇടിവുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ വ്യാവസായ സൂചിക ഡൗ ജോണ്‍സും പ്രധാന യൂറോപ്യന്‍ സൂചികകളും കഴിഞ്ഞ വ്യാപാര ദിനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :