ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷ: ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 28 ഫെബ്രുവരി 2013 (10:46 IST)
PRO
രാജ്യം മികച്ച വളര്‍ച്ചാ നിരക്കു നേടുമെന്ന സാമ്പത്തിക സര്‍വേയുടെ വെളിച്ചത്തില്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബോംബെ ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം. 144 പോയിന്റ്‌ ഉയര്‍ന്ന ഓഹരി സൂചിക 19,304 ലാണ്‌ ഇടപാടുകള്‍ തുടങ്ങിയത്‌.

സബ്‌സിഡികള്‍ വെട്ടിക്കുറക്കുറയ്‌ക്കുമെന്ന് പ്രവചിച്ചതാണ് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ കാരണമായത്. കഴിഞ്ഞദിവസം 317 പോയിന്റ്‌ ഇടിഞ്ഞ ഓഹരി സൂചിക മുന്നുമാസത്തേതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു.

മൂലധനവസ്‌തുക്കള്‍, എണ്ണകമ്പനികള്‍ എന്നിവയുടെ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. സ്വര്‍ണവും വെള്ളിയും മാസത്തിലെ ഏറ്റവും കുറഞ്ഞ പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :