പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ കുറഞ്ഞനിരക്കില്‍ വിമാനടിക്കറ്റ്

റാസല്‍ഖൈമ: | WEBDUNIA| Last Updated: വെള്ളി, 4 ഒക്‌ടോബര്‍ 2013 (09:47 IST)
PRO
കോഴിക്കോട് അടക്കമുള്ള 12 സര്‍വീസ് കേന്ദ്രങ്ങളിലേക്ക്ക് കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്ത് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനിയായ റാക്ക് എയര്‍വെയ്‌സ്.

വണ്‍വേ ടിക്കറ്റിന് 5041ഓളം രൂപയും ടൂവേ ടിക്കറ്റിന് 390 ദിര്‍ഹം മുതലുമാണ് ഓഫര്‍ നിരക്കുകള്‍. ഇന്നും നാളെയും ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുകയെന്നും എയര്‍വെയ്സ് വെബ്സൈറ്റില്‍ പറയുന്നു.

റാക് എയര്‍വെയ്‌സിന്റെ ഫെയര്‍ ക്രേസി വീക്കന്റ് സെയില്‍സ് ഓഫറിന്റെ ഭാഗമായാണ് പുതിയ യാത്രാ നിക്കുകള്‍ പ്രഖ്യാപിച്ചത്. കോഴിക്കോട് അടക്കമുള്ള റാകിന്റെ 12 സര്‍വ്വീസ് കേന്ദ്രങ്ങളിലേക്കും ഓഫര്‍ ബാധകമാണ്.

ഈ ദിവസങ്ങളില്‍ റാക് എയര്‍വെയ്‌സിന്റെ കോള്‍സെന്റര്‍ നമ്പറിലും വെബ്‌സൈറ്റിലും ട്രാവല്‍ ഏജന്റ് മുഖേനെയും ടിക്കറ്റ് ബുക്ക് ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ 30 വരെയുള്ള കാലയളവില്‍ നിര്‍ദിഷ്ട സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് മാത്രമെ ഓഫര്‍ ലഭ്യമാകൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :