യുഎഇയിലെ പ്രത്യേക ഉച്ചവിശ്രമം ഇന്ന് അവസാനിക്കും

യുഎഇ| WEBDUNIA|
PRO
കടുത്ത വേനലിനെത്തുടര്‍ന്ന് യുഎഇയില്‍ പുറംജോലി ചെയ്യുന്നവര്‍ക്കായി തൊഴില്‍ മന്ത്രാലയം പ്രത്യേകം നടപ്പാക്കിയ ഉച്ചവിശ്രമം ഇന്ന് അവസാനിക്കും. ജൂലൈ 15 മുതല്‍ മൂന്ന് മാസത്തേക്കാണ് ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ വിശ്രമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

നിര്‍മാണ ജോലികളിലും മറ്റും ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന നിയമം നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ തൊഴില്‍ മന്ത്രാലയം പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു. നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴയും വിധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :