പണപ്പെരുപ്പം 4.89% കുറഞ്ഞു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
രാജ്യത്തെ പണപ്പെരുപ്പം 4.89 ശതമാനമായി കുറഞ്ഞു. 2009 നവംബറിനു ശേഷം പണപ്പെരുപ്പം ഇത്ര താഴ്‌ന്ന നിലയിലേക്കെത്തുന്നത്‌ ഇതാദ്യമായാണ്‌.

ഉപഭോക്‌തൃ വിലസൂചികയെ അടിസ്‌ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പത്തിലും കുറവ് രേഖപ്പെടുത്തി. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രിലിലെ റീട്ടെയില്‍ പണപ്പെരുപ്പം 9.39 ശതമാനമാണ്‌.

മാര്‍ച്ചില്‍ 5.96 ശതമാനമായിരുന്നു പണപ്പെരുപ്പം. ഫെബ്രുവരിയിലെ പണപ്പെരുപ്പം 6.84-ല്‍നിന്ന്‌ 7.28 ശതമാനമായി പുതുക്കി നിശ്‌ചയിച്ചിട്ടുണ്ട്‌. ഭക്ഷ്യവിലപ്പെരുപ്പം ഏപ്രിലില്‍ 6.08 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ ഇത്‌ 8.73 ശതമാനമായിരുന്നു. പഴവര്‍ഗങ്ങളുടെ വിലപ്പെരുപ്പം 4.71-ല്‍നിന്ന്‌ 0.71 ശതമാനമായും താഴ്‌ന്നു. ഉള്ളിവിലയില്‍ നേരിയ കുറവുണ്ടെങ്കിലും പണപ്പെരുപ്പം 91.69 ശതമാനമാണ്‌. മാര്‍ച്ചില്‍ ഇത്‌ 94.85 ശതമാനമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :