വില്പന സമ്മർദ്ദത്തിൽ ആറാം ദിവസവും വിപണി, നി‌ഫ്‌റ്റി 17,000ത്തിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (16:55 IST)
നേട്ടത്തോടെ തുടങ്ങിയെങ്കിലും ചാഞ്ചാട്ടത്തിനൊടുവിൽ ആറാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്‌ത് വിപണി. റഷ്യ-യുക്രെ‌യ്‌ൻ സംഘര്‍ഷം തുടരുന്നതിനാല്‍ ആഗോള തലത്തിലുണ്ടായ സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.

സെന്‍സെക്‌സ് 68.62 പോയന്റ് നഷ്ടത്തില്‍ 57,232.06ലും നിഫ്റ്റി 28.90 പോയന്റ് താഴ്ന്ന് 17,063.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം റിയാല്‍റ്റി സൂചിക മികച്ച നേട്ടമുണ്ടാക്കി. 3ശതമാനമാണ് സൂചിക കുതിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5-1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :