യുദ്ധഭീതി വിട്ടൊഴിയാതെ വിപണി, മൂന്നാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (17:37 IST)
മൂന്നാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. ഫാർമ, റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

സെന്‍സെക്‌സ് 59.04 പോയന്റ് താഴ്ന്ന് 57,832.97ലും നിഫ്റ്റി 28.30 പോയന്റ് നഷ്ടത്തില്‍ 17,276.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രെയ്‌ൻ സംഘർഷം തുടരുന്നതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്.യുറോപ്യന്‍, ഏഷ്യന്‍ സൂചികകളും നഷ്ടത്തിലായിരുന്നു.

സെക്ടറല്‍ സൂചികകളില്‍ ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ് ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :