‌മെറ്റൽ,ബാങ്ക് ഓഹരികളിൽ സമ്മർദ്ദം, രണ്ടാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (17:35 IST)
തുടർച്ചയായ രണ്ടാം ദിവസവും നേട്ടം നിലനിർത്താനാവാതെ വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. മെറ്റൽ, റിയാൽറ്റി, ബാങ്ക് ഓഹരികളിലുണ്ടായ സമ്മർദമാണ്ണ് സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ ചെയ്യാൻ ഇടയാക്കിയത്.

സെൻസെക്‌സ് 80.63 പോയന്റ് നഷ്ടത്തിൽ 60,352.82ലും നിഫ്റ്റി 27.10 പോയന്റ് താഴ്ന്ന് 18,017.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചൈനയിലേതുൾപ്പടെ ആഗോളതലത്തിലുള്ള വിലക്കയറ്റ ഭീഷണി രാജ്യത്തെ സൂചികകളെയും ബാധിച്ചു.

പൊതുമേഖല ബാങ്ക്, റിയാൽറ്റി, മെറ്റൽ സൂചികകൾ 1-2ശതമാനം നഷ്ടംനേരിട്ടു. ഓട്ടോ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബിഎസ്ഇ മിഡ്ക്യാപ് സൂചികകൾ 0.5 ശതമാനം നഷ്ടം നേരിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :