വിപണി മൂല്യത്തിൽ ആപ്പിളിനെ തറപറ്റിച്ച് മൈക്രോസോഫ്‌റ്റ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (20:33 IST)
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ആപ്പിളിൽ നിന്നും സ്വന്തമാക്കി മൈക്രോസോഫ്‌റ്റ്. സത്യ നദെല്ലെ നയിക്കുന്ന മൈക്രോസോഫ്‌റ്റിന്റെ നിലവിലെ വിപണി മൂല്യം 2.49 ട്രില്ല്യൻ അമേരിക്കൻ ഡോളറാണ്. അതേ സമയം രണ്ടാം സ്ഥാനത്തുള്ള ആപ്പിളിന്‍റെ വിപണി മൂല്യം 2.46 ട്രില്ലന്‍ അമേരിക്കന്‍ ഡോളറാണ്. സിഎന്‍ബിസിയാണ് കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അടക്കം പ്രതീക്ഷിച്ച ലാഭം നേടാന്‍ ആപ്പിളിന് കഴിഞ്ഞ പാദങ്ങളില്‍ സാധിക്കാത്തതാണ് ആപ്പിളിനെ മൂല്യക്കണക്കില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടത്. അതേസമയം ഇതേ കാലയളവിൽ പ്രതീക്ഷിച്ച വരുമാനത്തേക്കാൾ 22 ശതമാനം കൂടുതൽ വരുമാനം
മൈക്രോസോഫ്റ്റ് ഈ വര്‍ഷത്തെ കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ നേടി.

അതേസമയം വിപണി മൂല്യത്തിന്റെ കാര്യത്തിൽ ആപ്പിളിനും മൈക്രോസോഫ്‌റ്റിനും ടെസ്‌ല വെല്ലുവിളി ഉയർത്തുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ ചൈനയിലെ ടെൻസന്റ് ഹോൾഡിങും ടെക് ഭീമന്മാർക്ക് ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :