രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 16 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (09:55 IST)
രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 16 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. അതേസമയം ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തമിഴ്‌നാട്ടിലേക്ക് അഭയാര്‍ത്ഥികള്‍ കൂടുകയാണ്.

വരും ദിവസങ്ങളില്‍ 2000അഭയാര്‍ത്ഥികളെങ്കിലും ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനെ കുട്ടികളടക്കം 16 അഭയാര്‍ത്ഥികളാണ് തമിഴ്‌നാട് തീരത്തെത്തിയത്. വിശന്നും ദാഹിച്ചുമാണ് പലരും എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :