മുംബൈ|
VISHNU N L|
Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (10:53 IST)
സാമ്പത്തിക തളര്‍ച്ചയുടെ ആഘാതത്തില്‍ നിന്ന് ചൈനീസ് ഓഹരി വിപണി ഉണര്‍വ് പ്രകടമാക്കിയതോടെ ഏഷ്യന്‍ വിപണികളില്‍ കുതിച്ചുകയറ്റം. ഏഷ്യന്‍ വിപണിയില്‍ ഉണര്‍വിനു പുറമെ രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. 17 പൈസ നേട്ടത്തില്‍ 66.38 രൂപയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.
ചൈന ഉള്‍പ്പടെയുള്ള ഏഷ്യന്‍ വിപണികള്‍ കരുത്ത് തെളിയിച്ചത് രാജ്യത്തെ ഓഹരി സൂചികകള്‍ക്കും നേട്ടമായത്. സെന്‍സെക്‌സ് 393 പോയന്റ് നേട്ടത്തില്‍ 25711ലും നിഫ്റ്റി 121 പോയന്റ് ഉയര്‍ന്ന് 7810ലുമെത്തി.
1362 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 206 ഓഹരികള്‍ നഷ്ടത്തിലുമാണ്.
മെറ്റല്‍ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ ഉള്‍പ്പെട സെന്‍സെക്‌സ് സൂചികയിലെ എല്ലാ ഓഹരികളും നേട്ടത്തിലാണ്.