സെന്‍സെക്‌സ് നേട്ടത്തില്‍ അവസാനിച്ചു

   സെന്‍സെക്‌സ് , ഓഹരി വിപണി , നിഫ്റ്റി , ഓഹരി
മുംബൈ| jibin| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (16:57 IST)
ഓഹരി വിപണിയില്‍ ആശ്വാസ റാലി. സെന്‍സെക്‌സ് 424.06 പോയന്റ് നേട്ടത്തില്‍ 25317.87ലും നിഫ്റ്റി 129.45 പോയന്റ് ഉയര്‍ന്ന് 7688.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

1439 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1211 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഗെയില്‍, ഭേല്‍, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി, സിപ്ല, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :