ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

  ഓഹരി സൂചികകള്‍ , സെന്‍സെക്‌സ് , നിഫ്റ്റി , വ്യാപാരം
മുംബൈ| jibin| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (16:52 IST)
തുടര്‍ച്ചയായി ആറാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 308.09 പോയന്റ് നഷ്ടത്തില്‍ 24893.81ലും നിഫ്റ്റി 96.25 പോയന്റ് താഴ്ന്ന് 7558.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 15മാസത്തെയും നിഫ്റ്റി 14 മാസത്തെയും താഴ്ന്ന നിലവാരത്തിലാണ്.

688 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1988 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലും എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, മാരുതി, എസ്ബിഐ, എംആന്റ്എം തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :