ഓഹരി വിപണിയില്‍ ഉണര്‍വ്

 സെന്‍സെക്‌സ് , ഓഹരി വിപണി , നിഫ്റ്റി , മുംബൈ
മുംബൈ| jibin| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (12:27 IST)
ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 312.81 പോയിന്റും നിഫ്റ്റിയില്‍ 92.65 പോയിന്റും മുന്നേറ്റമുണ്ടായി. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് മുന്നേറ്റത്തിന് കാരണം.

രൂപയുടെ മൂല്യം ഉയര്‍ന്നതും ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില താഴ്ന്നതും മുന്നേറ്റത്തിന് കാരണമായി. 312.81 പോയിന്റ് ഉയര്‍ന്നതോടെ സെന്‍സെക്‌സ് 26,559.60 ലെത്തി. ക്യാപ്പിറ്റല്‍ ഗുഡ്‌സ്, റിയാലിറ്റി, മെറ്റല്‍ ഓഹരികളാണ് മുന്നേറ്റമുണ്ടാക്കിയത്. 92.65 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 7,935.35 ലെത്തി. മറ്റ് ഏഷ്യന്‍ വിപണികളിലും മുന്നേറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :