നഷ്ടത്തോടെ ഓഹരി വിപണി തുടങ്ങി

   ഓഹരി വിപണി , മുംബൈ , നിഫ്റ്റി , സെന്‍സെക്‌സ്
മുംബൈ| jibin| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (11:01 IST)
നീണ്ട അവധിക്കുശേഷം ഓഹരി വിപണികളില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. സെന്‍സെക്‌സ് സൂചിക 53 പോയന്റ് താഴ്ന്ന 26514ലും നിഫ്റ്റി സൂചിക 18 പോയന്റ് നഷ്ടത്തോടെ 7927ലുമാണ് വ്യാപാരം തുടങ്ങിയത്. 595 ഓഹരികള്‍ നഷ്ടത്തിലും 309 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഡോ. റെഡ്ഡീസ് ലാബ്, അള്‍ട്ര ടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ടിസിഎസ്, ഭേല്‍, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍ തുടങ്ങിയവയില്‍ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ നേട്ടമുണ്ടായി. 61.41 രൂപയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :