മുംബൈ|
jibin|
Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (16:52 IST)
നഷ്ട്ത്തോടെ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തോടെ തന്നെ അവസാനിച്ചു. സെന്‍സെക്‌സ് സൂചിക 298.18 പോയന്റ് താഴ്ന്ന് 26269ലാണ് വ്യാപാരം ഇന്ന് അവസാനിപ്പിച്ചത്. 90.10 പോയന്റ് നഷ്ടത്തോടെ 7855.45ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. 1762 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1119 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കല്‍ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചമാത്രം ഇവര്‍ 63 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ലോഹം, മൂലധന സാമഗ്രി, ഫാര്‍മ ഓഹരികളെയാണ് വില്‍പന സമ്മര്‍ദം കൂടുതലും ബാധിച്ചത്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, സെസ സ്‌റ്റെര്‍ലൈറ്റ്, ഡിഎല്‍എഫ്, കെയിന്‍ ഇന്ത്യ, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയ 3 മുതല്‍ 6 ശതമാനംവരെ താഴ്ന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.