ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

 ഓഹരി വിപണി , നിഫ്റ്റി , സെന്‍സെക്‌സ് , വേദാന്ത
മുംബൈ| jibin| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (10:31 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ 27,618ലും നിഫ്റ്റി 20 പോയന്റ് ഉയര്‍ന്ന് 8314ലുമെത്തി. 462 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 149 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വേദാന്ത, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഡോ റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, എച്ച്ഡിഎഫ്‌സി, ഗെയില്‍, ഒഎന്‍ജിസി, എംആന്റ്എം തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 17 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 64.83 ആണ് രൂപയുടെ മൂല്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :