ഓഹരി വിപണി നഷ്‌ടത്തില്‍ തുടരുന്നു

  സെന്‍സെക്‌സ് , നിഫ്റ്റി , മാര്‍ക്കറ്റ് , ഇന്ത്യ
മുംബൈ| jibin| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (11:54 IST)
മൂന്ന് വ്യാപാര ദിനങ്ങളിലെ തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 146 പോയന്റ് നേട്ടത്തില്‍ 26926ലും നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 8153ലുമെത്തി.

589 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 128 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, സീ എന്റര്‍ടെയ്ന്‍മെന്റ്, കൊട്ടക് മഹീന്ദ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഹിന്ദസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 29 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 64.75 ആണ് രൂപയുടെ മൂല്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :