മുംബൈ|
jibin|
Last Updated:
വ്യാഴം, 22 ജനുവരി 2015 (12:05 IST)
സെന്‍സെക്സും നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വ്യാപാരം തുടരുന്നതോടെ ഓഹരി വിപണികളില്‍ റെക്കോര്‍ഡ് മുന്നേറ്റം. സെന്‍സെക്സ് 157 പോയിന്റ് നേട്ടത്തോടെ 29,046ല്‍ വ്യാപാരം തുടരുന്നു. ദേശീയ സൂചികയായ നിഫ്റ്റി 37 പോയിന്റിന്റെ നേട്ടത്തോടെ 8767ല്‍ വ്യാപാരം തുടരുന്നു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ലോകബാങ്ക് പ്രകടിപ്പിച്ച ആത്മവിശ്വാസവും രാജ്യത്തെ ഓഹരിവിപണികളെ പുതിയ ഉയരത്തിലെത്തിക്കാന്‍ കാരണമായി.1326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 844 ഓഹരികള്‍ നഷ്ടത്തിലുമാണ്. കേന്ദ്രബജറ്റിലുള്ള പ്രതീക്ഷകളും വിപണിക്ക് അനുകൂല ഘടകമാണ്.
സുസ് ലോണ്‍ എനര്‍ജി, സെസ സ്‌റ്റെര്‍ലൈറ്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ഭാരത് ഫോര്‍ജ്, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയവ നേട്ടത്തിലാണ്. വരാനിരിക്കുന്ന ബജറ്റ് പ്രതീക്ഷകളാണ് വിപണിയ്ക്ക് കരുത്തായത്. ഭാരതി എയര്‍ടെല്‍, ഐഎന്‍ജി വൈശ്യ, സണ്‍ടിവി, എച്ച്‌സിഎല്‍ ടെക്, എഎംഡിസി, കൊട്ടക് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.