1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex gains 776 points

സെൻസെക്‌സിൽ 776 പോയന്റിന്റെ കുതിപ്പ്, നിഫ്‌റ്റി 17,400ന് മുകളിൽ ക്ലോസ് ചെയ്‌തു

സെൻ‌സെക്‌സ്
ഡിസംബറിലെ രണ്ടാം ദിവസവും വിപണിയിൽ കുതിപ്പ്. ദിനവ്യാപാരത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വിപണി ക്ലോസ് ചെയ്‌തത്. ഐടി ധനകാര്യ ഓഹരികളിലെ മുന്നേറ്റമാണ് വിപണിക്ക് നേട്ടമായത്.
 
സെൻസെക്‌സ് 776.50 പോയന്റ് ഉയർന്ന് 58,461.29ലും നിഫ്റ്റി 234.80 പോയന്റ് നേട്ടത്തിൽ 17,401.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, മെറ്റൽ, റിയാൽറ്റി, ഓട്ടോ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് ഉൾപ്പടെ എല്ലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ്‌ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു.
അടുത്ത ലേഖനം
പെരിയ ഇരട്ടക്കൊലപാതകം അന്വേഷണം : മുൻ എംഎൽഎ കെ‌.വി കുഞ്ഞിരാമൻ പ്രതിപട്ടികയിൽ