അഭിറാം മനോഹർ|
Last Modified വ്യാഴം, 6 ജനുവരി 2022 (16:34 IST)
നാലുദിവസത്തെ തുടർച്ചയായ നേട്ടത്തിന് വിരാമമിട്ട് സൂചികകൾ. നിഫ്റ്റി 17,800ന് താഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്.
സെന്‍സെക്‌സ് 621.31 പോയന്റ് നഷ്ടത്തില്‍ 59,601.84ലിലും നിഫ്റ്റി 179.40 പോയന്റ് താഴ്ന്ന് 17,754.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗതീരുമാനം പുറത്തുവന്നതിനെ തുടർന്ന് യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക ഉയര്‍ന്നത് ആഗോള വിപണിയില്‍ കനത്ത വില്പന സമ്മര്‍ദമുണ്ടാക്കി.
ഇതിനൊപ്പം നിക്ഷേപകർ
ഒമിക്രോൺ ഭീതിയിൽ വ്യാപകമായി ലാഭമെടുത്തതും വിപണിയിൽ പ്രകടമായി.ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളൊഴികെയുള്ളവ നഷ്ടംനേരിട്ടു. ഐടി, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്‌ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.