അഭിറാം മനോഹർ|
Last Modified തിങ്കള്‍, 3 ജനുവരി 2022 (18:36 IST)
പുതുവർഷത്തിലെ ആദ്യ വ്യാപാരദിനത്തിൽ നേട്ടം കൊയ്‌ത് വിപണി. രണ്ടാഴ്‌ച്ചയിലെ ഉയർന്ന നിലവാരം കുറിച്ച സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 59,000വും നിഫ്റ്റി 17,600ഉം കടന്നു.
929 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 59,266ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 283 പോയന്റ് ഉയര്‍ന്ന് 17,647.44ലുമെത്തി.ജിഎസ്ടി വരുമാനം, നിര്‍മാണമേഖലയിലെ പിഎംഐ എന്നിവയാണ് വിപണിക്ക് കരുത്തായത്. തുടർച്ചയായ ആറാം മാസവും ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിയ്ക്ക് മുകളിലെത്തിയതും വിപണിക്ക് നേട്ടമായി.
ചിപ്പ് ക്ഷാമത്തിന് അറുതിവരുന്നതോടെ നാലാം പാദത്തില്‍ വില്പന കൂടുമെന്ന പ്രതീക്ഷയില്‍ ഓട്ടോ ഓഹരികളില്‍ നിക്ഷേപകർ താല്പര്യം പ്രകടിപ്പിച്ചു.നിഫ്റ്റി ബാങ്ക് സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. 2.3ശതമാനം ഉയര്‍ന്നു. ഐടി, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.