ഇന്ത്യയിൽ ഭരണവിരുദ്ധവികാരമോ? തുടർച്ചയായി ഇടിഞ്ഞ് ഓഹരിവിപണി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 മെയ് 2024 (12:52 IST)
ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി സൂൂചികകള്‍. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ കൂടി പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ കനത്ത തകര്‍ച്ചയാണ് ഇന്ന് വിപണിയിലുണ്ടായത്.

ബിഎസ്ഇ സെന്‍സെക്സ് 750 പോയന്റ് താഴ്ന്ന് 71,900ലും നിഫ്റ്റി 210 പോയന്റ് നഷ്ടത്തില്‍ 21,850ലുമെത്തി. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ 2.5 ശതമാനം ഇടിഞ്ഞു. പൊതുമേഖല ബാങ്ക് സൂചിക 2.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ വില്പന നടത്തുന്നതും തിരെഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുമാണ് വിപണിയുടെ വീഴ്ചയ്ക്ക് ആക്കാം കൂട്ടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :